ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയോട് മോധമായി പെരുമാറിയതിന് മാപ്പ് ചോദിച്ച് ഉത്തര്‍പ്രദേശ് പൊലീസ്. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും യാത്ര തടയുന്നതിനിടയില്‍ നടന്ന പ്രതിഷേധത്തില്‍ പ്രിയങ്ക ഗാന്ധിയെ പിടിച്ചു വലിക്കാന്‍ ശ്രമിച്ചതിനാണ് യുപി പൊലീസ് മാപ്പ് ചോദിച്ചത്.
സംഭവുമായി ബന്ധപ്പെട്ട് ഹത്രാസില്‍ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധത്തിനിടെ ഭീം ആര്‍മി നേതാവ് ഇന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചു. സുപ്രീംകോടതിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്ന് ആസാദ് പ്രതികരിച്ചു.
അതേസമയം, പൊലീസ് ദഹിപ്പിച്ചത് മകളുടെ ശരീരമാണെന്ന് കരുതുന്നില്ലെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നത്. ഡിഎന്‍എ പരിശോധന വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. യുപി സര്‍ക്കാര്‍ നിയോഗിച്ച എസ്ഐടി സംഘം ഇന്നും പെണ്‍കുട്ടിയുടെ വീട്ടിലെത്തി പരാതികള്‍ കേട്ടു. സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കെ എന്തിന് എസ്ഐടി അന്വേഷണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ചോദിച്ചു. ഹാഥ്റസിലേക്ക് പോകുന്നതിനിടെ ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രിയങ്ക ഗാന്ധിയെ പിടിച്ചുവലിക്കാന്‍ ശ്രമിച്ചിരുന്നു. നോയിഡ പൊലീസ് ഈ സംഭവത്തില്‍ മാപ്പുപറഞ്ഞു. ഇതിനിടെ കേസിലെ പ്രതികളെ ന്യായീകരിച്ച് ഹാഥ്റസിലെ ഠാക്കൂര്‍ സമുദായാംഗങ്ങള്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.
Content Highlight: UP Police ask apology to Priyanka Gandhi on bad conduct