സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിന്റെ കൊലപാതകത്തിന് നേതൃത്വം നൽകിയത് സംഘപരിവാറുകാരാണെന്ന് കോടിയേരി ബാലകൃഷ്ണൻ

kodiyeri balakrishnan on cpm leader murder

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് ചേക്കേറിയവരും ഇക്കൂട്ടത്തിലുണ്ട്. ബിജെപിയും കോൺഗ്രസും ക്രിമിനലുകളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണെന്നും ആർഎസ്എസ് ബിജെപി പ്രവർത്തകർ കൊലക്കത്തി താഴെ വെക്കാൻ തയ്യാറാണമെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

പ്രതികൾ ആർഎസ്എസും ബജ്റംഗ്ദളുമായി ബന്ധമുള്ളവരാണെന്ന് മന്ത്രി എസി മൊയ്തീനും ആരോപിച്ചു. തൃശ്ശൂർ ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിനെയാണ് കുത്തികൊലപെടുത്തിയത്. സംഭവത്തിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.

Content Highlights; kodiyeri balakrishnan on cpm leader murder