കൊവിഡ് പരിശോധനയ്ക്കായി പേപ്പർ സ്ട്രിപ് കിറ്റ് വികസിപ്പിച്ച് ഇന്ത്യൻ ഗവേഷകർ. ഇന്ത്യൻ കമ്പനിയായ ടാറ്റയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗവേഷകരാണ് ഈ കിറ്റ് വികസിപ്പിച്ചത്. ഫെലുദ എന്ന് പേരിട്ടിരിക്കുന്ന സ്ട്രിപ്പിന് ഏകദേശം 500 രൂപയാണ് വില വരുന്നത്. ഡൽഹിലെ സിഎസ്ഐആർ- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക് ആൻഡ് ഇൻ്റഗ്രേറ്റീവ് ബയോളജി എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് കിറ്റ് വികസിപ്പിച്ചത്.
ജീൻ എഡിറ്റിങ്ങിന് ഉപയോഗിക്കുന്ന ക്രിസ്പർ ടെക്നോളജി അടിസ്ഥാനമാക്കിയാണ് കിറ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. സ്വകാര്യ ലാബുകളിലടക്കം 2,000 ആളുകളിൽ ഈ സ്ട്രിപ്പ് ഉപയോഗിച്ച് പരിശോധന നടത്തി. പരീക്ഷണത്തിൽ കിറ്റ് 98 ശതമാനത്തോളം കൃത്യത പുലർത്തിയായി കണ്ടെത്തി. കൊവിഡ് ബാധയുള്ള മിക്കവരേയും ഇതിലൂടെ തിരിച്ചറിയാൻ സാധിച്ചുവെന്നും ഗവേഷകർ വ്യക്തമാക്കി. ലോകത്തിലെ ആദ്യ പേപ്പർ സ്ട്രിപ്പ് ഉപയോഗിക്കുന്ന കൊവിഡ് ടെസ്റ്റിങ് കിറ്റാണ് ഗവേഷകർ വികസിപ്പിച്ചെടുത്തത്.
content highlights: India’s new paper Covid-19 test could be a ‘game-changer’