ഉത്തര്‍പ്രദേശ്: രാജ്യദ്രോഹകുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഹത്രാസ് കൂട്ടബലാത്സംഗക്കേസില്‍ പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് യുപി പൊലീസ്. സര്‍ക്കാരിനെതിരെ ഗൂഡാലോചനകള്‍ നടക്കുന്നുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞ് മണിക്കൂരുകള്ക്കുള്ളിലാണ് യുപി പൊലീസ് എഫ്ഐആര്‍ സമര്‍പ്പിച്ചത്.
അന്താരാഷ്ട്ര തലത്തില്‍ തന്നെ യോഗി ആദിത്യനാഥിനെതിരെ ഗൂഡാലോചനകള്‍ നടക്കുന്നുണ്ടെന്നതടക്കമുള്ള ആരോപണങ്ങളും പൊലീസ് അന്വേഷണ പരിധിയില്ാക്കിയിട്ടുണ്ട്. വികസന പദ്ധതികള്‍ വലിയതോതില്‍ നടക്കുമ്പോള്‍ ഇതിനെതിരെയുള്ള ഗൂഡാലോചനയാണ് നടക്കുന്നതെന്ന് യോഗി പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസ്, ഭീം ആര്‍മി നേതാക്കള്‍ക്ക് പിന്നാലെ ഇടത് നേതാക്കളും ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണും. അതിനിടെ ഹത്രാസ് സന്ദര്‍ശിക്കാനെത്തിയ ആംആദ്മി പ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റമുണ്ടായി. തിരികെ പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറുകയാണ്.
Content Highlight: New FIR registered on Hathras Rape and Murder