പുതിയ ആറു കൊവിഡ് കേസുകള്‍; അഞ്ച് ദിവസത്തില്‍ നഗരത്തില്‍ പൂര്‍ണ പരിശോധന നടത്താന്‍ ചൈന

ബെയ്ജിങ്: കൊവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ ഒരു കാലയളവിന് ശേഷം കൊവിഡ് തിരിച്ചു വരുന്നതായി ആശങ്ക. ചൈനയുടെ തുറമപഖ നഗരമായ കിങ്ദാവോയില്‍ ഞായറാഴ്ച്ച മാത്രം ആറ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മുന്‍കരുതല്‍ നടപടിയായി നഗരം മുഴുവന്‍ പരിശോധന ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നത്.

9.4 ദശലക്ഷം ജനസംഖ്യയുള്ള നഗരത്തില്‍ അഞ്ച് ദിവസം കൊണ്ട് മുഴുവന്‍ ആളുകളെയും പരശോധിക്കാനാണ് സര്‍ക്കാര്‍ നീക്കം. ജൂണില്‍ ചൈനയുടെ തലസ്ഥാനമായ ബെയ്ജിങില്‍ രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ നഗരത്തിലെ 20 ദശലക്ഷത്തോളം ആളുകളില്‍ പരിശോധന നടത്തിയിരുന്നു.

നഗരത്തിലെ അഞ്ച് ജില്ലകളില്‍ മൂന്ന് ദിവസം കൊണ്ടും മുഴുവന്‍ നഗരവും അഞ്ച് ദിവസത്തിനുള്ളിലും പരിശോധിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. മെഡിക്കല്‍ സ്ഥാപനങ്ങള്‍, പുതിയതായി അഡ്മിറ്റ് ചെയ്യപ്പെട്ട രോഗികള്‍, വ്യക്തികള്‍ തുടങ്ങി 1.40 ലക്ഷത്തോളം വരുന്നവരുടെ പരിശോധന ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Content Highlight: China To Test Entire City In “Five Days” After Six Coronavirus Cases reported