കൊവിഡ് കാരണം ബഹിരാകാശത്തേക്കു മനുഷ്യനെ എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ പദ്ധതി വെെകുമെന്ന് ഐഎസ്ആർഒ മേധാവി കെ. ശിവൻ അറിയിച്ചു. ഇസ്രോയുടെ വിവിധ കേന്ദ്രങ്ങളിലെ എഴുപതിലധികം ശാസ്ത്രജ്ഞർക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് പദ്ധതിക്ക് കാലതാമസം വരുമെന്ന് ഐഎസ്ആർഒ അറിയിച്ചത്. കൊവിഡ് പ്രതിസന്ധി കാരണം പദ്ധതിയുടെ റോക്കറ്റ് നിർമ്മാണം മുമ്പ് നിശ്ചയിച്ചതു പോലെ മുന്നോട്ട് പോകുന്നില്ല. ആസൂത്രണം ചെയ്ത പോലെ പദ്ധതി കൊണ്ടുപോകാൻ നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടാണെന്നും കെ. ശിവൻ അറിയിച്ചു.
രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയതിൻ്റെ 75ാം വാർഷികത്തിൻ്റെ ഭാഗമായാണ് ഇസ്രോ ബഹിരാകാശ പദ്ധതി പ്രഖ്യാപിച്ചത്. മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ദൌത്യം അടുത്ത വർഷം ഡിസംബറിൽ നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 10,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയ്ക്ക് ബാഹുബലി ജിഎസ്എൽവി മാർക്ക് ത്രി വിക്ഷേപണ വാഹനമായിരിക്കും ഉപയോഗിക്കുക.
content highlights: India’s Human Spaceflight Mission ‘Gaganyaan’ Will Be Slightly Delayed Due To Covid-19 Pandemic, Says ISRO Chief