സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. മുൻകൂർ ജാമ്യാപേക്ഷ നൽകിയ സാഹചര്യത്തിൽ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. കേസുമായി ബന്ധപെട്ട് ഇന്നായിരുന്നു കൊച്ചയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ ഇഡി നിർദേശം നൽകിയിരുന്നത്.
വിദേശ യാത്രകൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടിയായിരുന്നു ഇന്ന് ഹാജരാകാൻ നിർദേശം നൽകിയിരുന്നത്. 2016 ന് ശേഷം നടത്തിയ വിദേശ വിദേശ യാത്രകളുടെ രേഖകളും വിശദാംശങ്ങളും ഹാജരാക്കണമെന്നും അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ സംർപ്പിച്ചതിനാൽ അടുത്ത പത്തൊമ്പതാം തിയതി വരെ ഹാജരാകാൻ സാധിക്കില്ലെന്ന് ഇഡിയെ അറിയിച്ചു.
Content Highlights; sivasankar sumbmited anticipatory bail application in hc