ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്ലിന് കേസില്‍ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് രണ്ടാഴ്ച്ചത്തേക്ക് നീട്ടി വെക്കണമെന്ന് അപേക്ഷിച്ച് സിബിഐ. കേസ് നാളെ പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ നിര്‍ണായക നീക്കം. മുഖ്യമന്ത്രി പിണറായി വിജയനടക്കം പ്രതിയായ കേസില്‍ ഹൈക്കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു.
രണ്ട് കോടതികള്‍ വെറുതെ വിട്ടതിനാല്‍ സുപ്രീംകോടതിയില്‍ വാദത്തിന് ശക്തമായ തെളിവുകള്‍ വേണമെന്ന് സിബിഐയോട് സുപ്രീംകോടതി പറഞ്ഞിരുന്നു. സിബിഐയ്ക്ക് പറയാനുള്ളതെല്ലാം ഒരു കുറിപ്പായി നല്‍കണമെന്ന് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ച് ആവശ്യപ്പെട്ടിരുന്നു.
2017ലാണ് പിണറായി വിജയന്, കെ മോഹനചന്ദ്രന്, എ ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. വ്യക്തമായ രേഖകള്‍ ഇല്ലാതെ ഹൈക്കോടതി വിധിയില്‍ ഇടപെടില്ലയെന്ന സൂചനയും സുപ്രീംകോടതി നല്‍കിയിരുന്നു.
Content Highlight: CBI asks two weeks time on Lavalin case to Supreme Court