പാകിസ്താനും അഫ്ഗാനിസ്താനും ഇതിലും നന്നായി കൊവിഡിനെ കൈകാര്യം ചെയ്തു; കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊവിഡിനെയും സാമ്പത്തിക വ്യവസ്ഥയെയും കൈകാര്യം ചെയ്യുന്ന രീതിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി. കൊവിഡ് കാലത്ത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 10.3 ശതമാനം വരെ കുറയാന്‍ സാധ്യതയുണ്ടെന്ന ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.

ട്വിറ്ററില്‍ പങ്ക് വെച്ച പോസ്റ്റില്‍ ഇന്ത്യയെക്കാള്‍ അഫ്ഗാനിസ്താനും പാകിസ്താനും കൊവിഡിനെ നന്നായി കൈകാര്യം ചെയ്തുവെന്ന് ഗ്രാഫ് ചൂണ്ടികാട്ടി രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ചൈന, ഭൂട്ടാന്‍, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്‍മര്‍, നേപ്പാള്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളോട് താരതമ്യപ്പെടുത്തിയാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. മറ്റ് രാജ്യങ്ങളെക്കാള്‍ സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ച രഖപ്പെടുത്തിയിരിക്കുന്നത് ഇന്ത്യയിലാണ്.

ചൊവ്വാഴ്ച്ച ഐഎംഎഫ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് 2020-21 വര്‍ഷത്തില്‍ കൊവിഡ് മഹാമാരി മൂലം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 10.3 ശതമാനം വരെ ചുരുങ്ങുമെന്ന് അറിയിച്ചത്. എന്നാല്‍, 2021 ഓടെ 8.8 ശതമാനം വരെ സമ്പദ് വ്യവസ്ഥയിലെ വളര്‍ച്ച തിരിച്ചു പിടിക്കാനാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Content Highlight: Even Pakistan, Afghanistan handled coronavirus better than India, says Rahul Gandhi