അൺലോക്ക് അഞ്ചിന്റെ ഭാഗമായി മൂന്ന് സംസ്ഥാനങ്ങളിൽ സ്കൂളുകൾ ഭാഗികമായി തുറന്നു

unlock 5, schools reopen in 3 states

ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷം മൂന്ന് സംസ്ഥാനങ്ങളിൽഇന്ന് സ്കൂളുകൾ ഭാഗികമായി തുറന്നു. അഞ്ചാം അൺലോക്കിന്റെ ഭാഗമായി പഞ്ചാബ്, ഉത്തർ പ്രദേശ്, സിക്കീം എന്നീ സംസ്ഥാനങ്ങളിലാണ് സ്കൂളുകൾ തുറന്നത്. കണ്ടെയ്ന്റ്മെന്റ് സോണുകൾ ഒഴികെയുള്ള സ്കൂളുകളിൽ ഒമ്പതു മുതൽ 12 വരെയുള്ള ക്ലാസുകളാണ് ആരംഭിച്ചത്. ഉത്തർപ്രദേശിൽ 50 കുട്ടികൾക്ക് മാത്രമാണ് പ്രവേശനം.

പഞ്ചാബിൽ അധ്യയനം മൂന്ന് മണിക്കൂറാണുള്ളത്. സിക്കിമിൽ സാധാരണ നിലയിലാണ് ക്ലാസുകൾ പ്രവർത്തിക്കുന്നത്. ആഴ്ചയിൽ 6 ദിവസവും സ്കൂളുകൾ പ്രവർത്തിക്കും. രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കിൽ കുറവ് വന്നിട്ടുണ്ടെന്നത് ആശ്വസിപ്പിക്കുന്നതാണ്. രോഗമുക്തി നിരക്ക് 88.26 ശതമാനമായി ഉയർന്നു. മഹാരാഷ്ട്രയിൽ നാളുകൾക്ക് ശേഷം പ്രതിദിന കണക്ക് പതിനായിരത്തിനു താഴെയെത്തി. മിസോറാമിൽ കഴിഞ്ഞ ദിവസം ഒരു കേസു പോലും റിപ്പോർട്ട് ചെയ്തില്ല.

Content Highlights; unlock 5, schools reopen in 3 states