ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നതില്‍ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,370 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച്ച 54,366 കേസുകളാണ് ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 78 ലക്ഷം കടന്നു.
650 പേരാണ് ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,17,956 ആയി ഉയര്‍ന്നു. 6,80,680 രോഗികളാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നതിന്റെ ആശ്വാസത്തിലാണ് രാജ്യം.
അതേസമയം, ഇപ്പോള്‍ പാലിക്കുന്ന ജാഗ്രത കൈമോശം വരരുതെന്ന നിര്‍ദ്ദേശവും ആരോഗ്യ മന്ത്രാലയം നല്‍കിയിട്ടുണ്ട്. ഉത്സവ കാലത്തിന് മുന്നോടിയായാണ് നിര്‍ദ്ദേശം. പ്രധാനമന്ത്രിയും കേന്ദ്ര ആരോഗ്യ മന്ത്രിയും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഇത് സംബന്ധിച്ച് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
Content Highlight: Covid Update in India