നാഷ്ണൽ ട്രസ്റ്റ് ആക്ട് പിൻവലിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; വ്യാപക പ്രതിഷേധവുമായി രക്ഷകർത്താക്കളുടെ കൂട്ടായ്മ

Central government ready to repeal National Trust Act; Fellowship of parents with widespread protest

ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനായി ആരംഭിച്ച നാഷ്ണൽ ട്രസ്റ്റ് ആക്ട് പിൻവലിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഉദ്ധേശിച്ച ഫലം ലഭിക്കുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നാഷ്ണൽ ട്രസ്റ്റ് ആക്ട് പിൻവലിക്കാൻ കേന്ദ്രം ഒരുങ്ങുന്നത്. എന്നാൽ ഇതിനെതിരെ വ്യാപക പ്രതിഷേധവുമായി രക്ഷകർത്താക്കളുടെ കൂട്ടായ്മ രംഗത്തെത്തി. പ്രധാനമന്ത്രിക്ക് കത്തയക്കാൻ ഒരുങ്ങുകയാണ് രക്ഷിതാക്കൾ.

ഭിന്ന ശേഷിക്കാരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിനായി 1999 ലാണ് കേന്ദ്ര സർക്കാർ ഈ നിയമം നടപ്പിലാക്കിയത്. ബൌദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസ സ്കോളർഷിപ്പ്, മാതാപിതാക്കളുടെ മരണ ശേഷം കളക്ടറുടെ നേതൃത്വത്തിൽ സുരക്ഷ ഉറപ്പു വരുത്തുക തുടങ്ങീ കാര്യങ്ങളായിരുന്നു ഈ അക്ട് വഴി നടപ്പാക്കിയിരുന്നത്.

എന്നാൽ കഴിഞ്ഞ 20 വർഷത്തെ പ്രവർത്തനം നോക്കിയാൽ രാജ്യത്ത് എല്ലായിടങ്ങളിലും നിയമം ഫലപ്രദമായി നടന്നിട്ടില്ലെന്നും അധിക പണച്ചിലവ് ഉണ്ടാക്കുന്നു എന്നുമാണ് നീതി ആയോഗ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ നാഷ്ണൽ ട്രസ്റ്റ് അക്കൌണ്ട് പിൻവലിച്ച് പകരം ഇത്തരം പ്രവർത്തനങ്ങളെല്ലാം സാമൂഹ്യ നീതി മന്ത്രാലയത്തിലേക്ക് ലയിപ്പിക്കുകഗ എന്നതാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വെക്കുന്നത്. ഇതിനായുള്ള പഠനങ്ങളും നടക്കുന്നുണ്ട്. കേരളത്തിൽ ആകെ 288 സ്പെഷ്യൽ സ്കൂളുകൾ ഉള്ളതിൽ 60000 ത്തിലധികം വിദ്യാർത്ഥികളാണുള്ളത്.

Content Highlights; Central government ready to repeal National Trust Act; Fellowship of parents with widespread protest