മുംബൈ: അപകീര്‍ത്തി പരാമര്‍ശം നടത്തിയ റിപ്പബ്ലിക് ടിവി എഡിറ്റോറിയല്‍ ബോര്‍ഡിനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി മുംബൈ പൊലീസ്. മുംബൈ പൊലീസിനെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തിലാണ് കേസ്. മുംബൈ പൊലീസിനെ അപകീര്‍ത്തിപ്പെടുത്തുകയും സേനയിലെ അംഗങ്ങള്‍ക്കിടയില്‍ അതൃപ്തി സൃഷ്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ സംപ്രേഷണം ചെയ്തെന്നുമാണ് ചാനലിനെതിരെയുള്ള കേസ്.
ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ സാഗരിക മിത്ര, ആങ്കറും അസോസിയേറ്റ് എഡിറ്ററുമായ ശിവാനി ഗുപ്ത, ഡെപ്യൂട്ടി എഡിറ്റര്‍ ഷവാന്‍ സെന്‍, എക്സിക്യൂട്ടീവ് എഡിറ്റര്‍ നിരഞ്ജന് നാരായണസ്വാമി, ന്യൂസ് റൂം ചുമതലയുള്ള എഡിറ്റോറിയല്‍ ജിവനക്കാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. സ്പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ ശശികാന്ത് പവാറിന്റെ പരാതിയില്‍ എന്‍എം ജോഷി മാര്‍ഗ് പോലീസാണ് കേസ് എടുത്തിരിക്കുന്നത്. പോലീസ് ആക്റ്റ് സെക്ഷന്‍ 3(1), ഐപിസി സെക്ഷന്‍ 500 അടക്കമുള്ളവ പ്രകാരമാണ് കേസ്. റിപ്പബ്ലിക്ക് ടിവി സംപ്രേക്ഷണം ചെയ്ത പ്രസ്താവനകളും എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുംബൈ പൊലീസിനെയും പൊലീസ് ചീഫായ പരം ബീര്‍ സിങ്ങിനെയും മനപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ ചാനലും അതിലെ ജീവനക്കാരും ശ്രമിച്ചെന്നാണ് പരാതിയിലെ ആരോപണം.
Content Highlights: Mumbai Police books entire editorial team of Republic TV network for defamation