വിയ്യൂർ സെൻട്രൽ ജയിലിലെ 51 തടവുകാർക്കും ഏഴ് ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു. മവോവാദി നേതാവ് രൂപേഷ് ഉൾപെടെയുള്ളവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളായി തൃശ്ശൂർ ജില്ലയിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വിപുലമായ പരിശോധനയ്ക്ക് ആരോഗ്യ വകുപ്പ് തയ്യാറായത്. ഇതിന്റെ ഭാഗമായാണ് വിയ്യൂർ സെൻട്രൽ ജയിലിലും പരിശോധന നടത്തിയത്. ജയിലിലെ പരിശോധന തുടരുകയാണ്.
Content Highlights; many prisoners including maoist roopesh tested positive for covid 19 in viyyur central jail