കൊവിഡ് മാർഗ നിർദേശങ്ങൾ കാറ്റിൽ പറത്തി ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരണം; മാസ്കും സാമൂഹിക അകലവുമില്ലാതെ ആയിരങ്ങൾ പങ്കെടുത്ത് തിരഞ്ഞെടുപ്പ് റാലി

Social Distancing Cast Aside at PM Modi’s & Rahul’s Bihar Rallies

തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപെടുവിച്ച എല്ലാ കൊവിഡ് മാർദനിർദേശങ്ങളും കാറ്റിൽ പറത്തി ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണം പരോഗമിക്കുന്നു. മാസ്കും സാമൂഹിക അകലവും പാലിക്കാതെ ആയിരങ്ങളാണ് പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമടക്കം പങ്കെടുത്ത റാലികളിൽ പങ്കെടുത്തത്. കൊവിഡ് വാക്സിനാണ് ഇപ്പോൾ പ്രധാന തിരഞ്ഞെടുപ്പ് ചർച്ചാ വിഷയം എങ്കിലും കൊവിഡിന് യാതൊരു വിലയും കൽപ്പിക്കുന്നില്ല. സ്റ്റേജിലിരിക്കുന്ന നേതാക്കളുൾപെടെയുള്ളവർ ചട്ടങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത കാഴ്ചയാണ് കണ്ടുവരുന്നത്.

ഏകദേശം പതിനായിരക്കണക്കിനാളുകളാണ് ഓരോ തിരഞ്ഞെടുപ്പ് റാലികളിലും പങ്കെടുക്കുന്നത്. ബഹു ഭൂരിപക്ഷവും മാസ്ക് ധരിക്കുന്നതു പോലുമില്ല. ഏതെങ്കിലും ഒരു പാർട്ടിയുടെ പരിപാടികളിൽ മാത്രമല്ല ഈ അവസ്ഥയുള്ളത്. പൊതു സമ്മേളനങ്ങളിൽ രണ്ടു പേർക്കിടയിൽ ഏറ്റവും ചുരുങ്ങിയത് രണ്ടടി അകലം പാലിക്കണമെന്നാണ് നിർദേശം. എന്നാൽ ഈ നിർദേശങ്ങളെല്ലാം പൂർണ്ണമായും കാറ്റിൽ പറത്തിയിട്ടും അധികൃതരുടെ ഭാഗത്തു നിന്നും കാര്യമായ ഇടപെടലുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഒക്ടോബർ 21 ന് തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും തുടർ നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ല.
.
Content Highlights; Social Distancing Cast Aside at PM Modi’s & Rahul’s Bihar Rallies