പൗരത്വ ഭേദഗതി നിയമം ഏതെങ്കിലും പ്രത്യേക മതത്തിനെതിരല്ലെന്നും കുറച്ചു പേർ മുസ്ലിം സഹോദരങ്ങളെ തെറ്റദ്ധരിപ്പിച്ചെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. “പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന് നമ്മൾ സാക്ഷ്യം വഹിച്ചു. ഇതിനെ കുറിച്ച് കൂടുതൽ ചർച്ചയാകുന്നതിന് മുൻപ് നമ്മുടെ ശ്രദ്ധ കൊറോണയിലേക്ക് കേന്ദ്രീകരിച്ചു. അതു കൊണ്ടു തന്നെ കുറച്ച് ആളുകളുടെ മനസ്സിൽ വർഗ്ഗീയ വിദ്വേഷം നിലനിൽക്കുന്നുണ്ട് ” കൊറോണ മറ്റെല്ലാ വിഷയങ്ങളേയും മറികടന്നതായും അദ്ധേഹം പറഞ്ഞു.
നാഗ്പൂരിൽ ആർഎസ്എസ് ആസ്ഥാനത്ത് നടന്ന ദസറ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം. പൌരത്വ നിയമം ഏതെങ്കിലും പ്രത്യേക മതത്തിന് എതിരല്ലെന്നും എന്നിട്ടും കുറേയാളുകൾ ഈ നിയമത്തിനെതിരെ പ്രതിഷേധിക്കുകയും ചെയ്തതായും മോഹൻ ഭാഗവത് പറഞ്ഞു. മുസ്ലിം വിഭാഗത്തെ നിയന്ത്രിക്കുന്നതിനാണ് ഈ നിയമം കൊണ്ടു വന്നതെന്ന തെറ്റായ പ്രചാരണത്തിലൂടെ മുസ്ലിം സഹോദരങ്ങളെ വഴിതെറ്റിക്കുകയും കൂടുതൽ പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തതായി അദ്ധേഹം വ്യക്തമാക്കി.
ചൈന ഇന്ത്യയുടെ പ്രദേശത്ത് അതിക്രമിച്ചു കടക്കുന്നത് എങ്ങനെയെന്ന് ലോകം മുഴുവൻ സാക്ഷ്യം വഹിച്ചതാണെന്നും തായ്വാൻ, ജപ്പാൻ, യുഎസ്, ഇന്ത്യ എന്നീ രാജ്യങ്ങളുമായി ചൈന പോരട്ടത്തിലാണെന്നും, ഇന്ത്യയുടെ പ്രതികരണം ചൈനയെ അസ്വസ്ഥരാക്കിയെന്നും മോഹൻ ഭാഗവത് അവകാശപെട്ടു. കൂടാതെ അയോധ്യ വിധി രാജ്യം ഒന്നടങ്കം സ്വീകരിച്ചതായും ആർഎസ്എസ് മേധാവി കൂട്ടിച്ചേർത്തു. കൊവിഡ് വ്യാപനം ഇന്ത്യയിൽ കുറവാണെന്നും അതിന്റെ പ്രധാന കാരണം ഭരണ കൂടം വേണ്ട കാര്യങ്ങൾ പൊതു ജനങ്ങളെ മുൻകൂട്ടി അറിയിച്ചതും മുൻകരുതൽ നടപടി സ്വീകരിച്ചതാണെന്നും അദ്ധേഹം പറഞ്ഞു.
Content Highlights; Opportunists unleashed organised violence in name of anti-CAA protests: RSS chief Mohan Bhagwat in Dusshera address