അതിർത്തികളിൽ പരിശോധന ശക്തം; കേരളത്തിലെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് ആരോഗ്യമന്ത്രി

covid negative certificate is mandatory to enter kerala

കേരളത്തിലെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. ഇതിനായി അതിർത്തികളിൽ പരിശോധന ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമാണ് ഇപ്പോൾ കേരളത്തിലുള്ളതെന്നും സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ നവംബറിൽ രോഗ വ്യാപനം കുറക്കാനാകുമെന്നും ആരോഗ്യമന്ത്രി കോഴിക്കോട് പറഞ്ഞു.

കൊവിഡ് ഭേദമായ പലർക്കും കൊവിഡ് ഭേദമായവരിൽ പലർക്കും മറ്റ് ആരേഗ്യ പ്രശ്നങ്ങൾ കണ്ടു വരുന്നുണ്ട്. ഇവർക്കായി പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ സംസ്ഥാനത്ത് എല്ലായിടത്തും തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയത് പോലുള്ള കൊവിഡ് വൈറസിന്റെ ജനിതക പഠനം മധ്യകേരളത്തിലും തെക്കൻ കേരളത്തിലും നടത്തുമെന്ന് മന്ത്രി അറിയിച്ചു.

കൊവിഡ് മരണ നിരക്ക് കുറക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. രോഗികളുടെ എണ്ണം കൂടിയിട്ടും മരണനിരക്ക് നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ട്. 0.4 ശതമാനം മാത്രമാണ് കേരളത്തിലെ ഇപ്പോഴത്തെ മരണനിരക്ക്. അടിയന്തര സാഹചര്യം നേരിടാൻ കൂടുതൽ ആരോഗ്യ പ്രവർത്തകരെ താത്കാലികമായി നിയമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Content Highlights; covid negative certificate is mandatory to enter kerala