പൂഞ്ഞാർ പുല്ലപാറ തീർത്ഥാടന കേന്ദ്രത്തിലെ കുരിശടിയിലെ കുരിശിൽ കുട്ടികൾ കയറിയിരുന്ന കേസ് ഒത്തുതീർപ്പാക്കി. കുരിശിനെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് പൂഞ്ഞാർ സെൻ്റ് മേരിസ് ഫൊറോന പള്ളി നൽകിയ പരാതിയിൽ 14 കുട്ടികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കുട്ടികൾ പ്രായപൂർത്തിയാവാത്തതിനാൽ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ വെച്ച് കേസ് ഒത്തുതീർപ്പാക്കി. പൂഞ്ഞാർ പള്ളിയിലെ വെെദികരോടും അധികാരികളോടും മാതാപിതാക്കളുടെ സാന്നിധ്യത്തിൽ പരസ്യമായി മാപ്പ് പറയണമെന്നാണ് വ്യവസ്ഥ.
പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ്ജിൻ്റെ മധ്യസ്ഥതയിലാണ് കേസ് ഒത്തുതീപ്പാക്കിയത്. മൂന്ന് മതത്തിൽ പെട്ട കുട്ടികളായിരുന്നു കേസിൽ ഉൾപ്പെട്ടിരുന്നത്. കുരിശടിയിലെ കുരിശിൽ കയറിയിരുന്നതിൻ്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കുരിശിനെ അപമാനിച്ചെന്നും മതവികാരം വ്രണപ്പെട്ടെന്നും ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തുവന്നത്. സംഭവത്തെ തുടർന്ന് വികാരി ഫാ. മാത്യു കടകുന്നേലിൻ്റെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ സംഭവത്തിൽ നിയമപരമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.
content highlights: children climbing over the cross in poonjar case compromised