രാജ്യത്ത് കൊവിഡ് രോഗികള്‍ കുറയുന്നു; 24 മണിക്കൂറിനിടെ 36,469 രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,469 പേര്‍ മാത്രമാണ് പുതിയതായി രോഗബാധിതരായത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 79,46,429 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 488 പേരാണ് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,19,502 ലേക്ക് ഉയര്‍ന്നു. 63,842 പേരാണ് നിലവില്‍ രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 72,01,070 ആയി.

6,25,857 പേര്‍ മാത്രമാണ് രാജ്യത്ത് ചികിത്സിയില്‍ കഴിയുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. 90.2 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

Content Highlight: Covid Update in India