രാജ്യത്ത് 24 മണിക്കൂറിനിടെ 43893 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 508 പേരാണ് ഇന്നലെ മരണപെട്ടത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7990322 ആയി. ആകെ മരണസംഖ്യ 120010 ആയി. നിലവിൽ 610803 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 7259509 പേരാണ് രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടെ 58439 പേർ രോഗമുക്തി നേടി.
ഒക്ടോബർ 27 വരെ 105487680 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 1066786 സാമ്പിളുകൾ പരിശോധിച്ചതായും ഇന്ത്യൻ കൌണ്സില്ൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് രോഗബാധിതരുടെ എണ്ണത്തിൽ മഹാരാഷ്ട്രക്കു പിന്നിലുള്ളത്.
Content Highlights; india covid updates today