കൊവിഡും വായു മലിനീകരണവും തമ്മിൽ ബന്ധമുണ്ടെന്ന കണ്ടെത്തലുമായി ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. രാജ്യാന്തര പഠനങ്ങളെ ചൂണ്ടിക്കാട്ടിയാണ് ഐസിഎംആറിൻ്റെ പുതിയ വിലയിരുത്തൽ. കൊവിഡും വായു മലിനീകരണവും ഒന്നിച്ചുവരുമ്പോൾ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിക്കുവാനും അതുവഴി മരണനിരക്ക് കൂടാനും ഇടയാക്കുമെന്ന് രാജ്യാന്തര പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് ഐസിഎംആർ ഡയറക്ടർ ഡോ.ബൽറാം ഭാർഗവ് പറഞ്ഞു
യൂറോപ്പിലും യുഎസിലും വായു മലിനീകരണവും കൊവിഡും തമ്മിലുള്ള ബന്ധത്തെപ്പറ്റി നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. അവിടെ മലിനമായ പ്രദേശങ്ങളിലെ ലോക്ഡൌൺ സമയത്തെ മരണനിരക്കും പിന്നീടുള്ളതും താര്യതമ്യം ചെയ്തപ്പോൾ മലിനീകരണം കൂടുന്ന സാഹചര്യത്തിൽ കൊവിഡ് മരണനിരക്ക് വർധിക്കുന്നതായി കണ്ടെത്തി. മാസ്ക് ധരിക്കുക എന്നുള്ളത് മാത്രമാണ് രണ്ടു പ്രശ്നങ്ങൾക്കുമുള്ള പരിഹാരം. ഡോ. ബൽറാം ഭാർഗവ് പറഞ്ഞു.
content highlights: Air pollution adds to Covid-19 mortality, says ICMR, cites international studies