റെസ്റ്റോറൻ്റിൽ പോയി ഭക്ഷണം കഴിക്കുന്നതും പലചരക്ക് കടയിൽ പോകുന്നതും കൊവിഡ് വ്യാപനത്തിന് ഇടയാക്കിയെന്ന് പഠനം

Eating out, grocery shopping more dangerous than air travel during Covid-19: Study

വിമാന യാത്ര നടത്തുന്നതിനേക്കാൾ രോഗം വ്യാപിക്കാൻ സാധ്യത റസ്റ്റോറൻ്റിൽ പോയി ഭക്ഷണം കഴിക്കുന്നതുവഴിയും പലചരക്ക് കടയിൽ പോകുന്നതുവഴിയുമാണെന്ന് പഠനം. ഹാർവാർഡിലെ ടിഎച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് പുറത്തിറക്കിയ ഏവിയേഷൻ പബ്ലിക് ഹെൽത്ത് ഇൻഷിയേറ്റീവ് എന്ന പഠനത്തിലാണ് ഈക്കാര്യം പറയുന്നത്. മുൻകരുതലുകൾ എടുത്താൽ വിമാനയാത്രക്കാർക്കിടയിൽ രോഗവ്യാപനം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ആഗോള കൊറോണ വെെറസ് കേസുകൾ 45 ദശലക്ഷം കടന്ന സാഹചര്യത്തിലാണ് ഈ പഠന റിപ്പോർട്ട് പുറത്തുവരുന്നത്. 

വിമാനത്തിലും വിമാനത്താവളങ്ങളിലും വെൻ്റിലേഷനും വായു സഞ്ചാരവും സുഗമമാക്കുകയും വിമാനങ്ങൾ തുടർച്ചയായി അണുവിമുക്തമാക്കുകയും ചെയ്താൽ രോഗവ്യാപനം കുറയ്ക്കാൻ സാധിക്കും. കൂടാതെ ആളുകൾ സോപ്പിട്ട് കെെകഴുകയും എല്ലായ്പ്പോഴും മാസ്ക് ധരിക്കുകയും വേണം. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും ചെക്ക് ഇൻ ചെയ്യുമ്പോഴും ബോർഡിംഗ് ചെയ്യുമ്പോഴുമൊക്കെ രോഗവ്യാപനങ്ങൾ കുറയുന്നതിനുള്ള നിർദേശങ്ങൾ തുടർച്ചയായി നൽകികൊണ്ടിരിക്കണം. രോഗം ബാധിച്ചവരെ തിരിച്ചറിയാനും അവരെ ഐസൊലേറ്റ് ചെയ്യാനുമുള്ള പരിശീലനം ക്യാബിൻ ജീവനക്കാർക്ക് നൽകണം. 

content highlights: Eating out, grocery shopping more dangerous than air travel during Covid-19: Study