കേരളപ്പിറവി ദിനത്തിൽ സർക്കാരിനെതിരെ ശക്തമായ സമര പരിപാടികളുമായി പ്രതിപക്ഷം; യുഡിഎഫ് ഇന്ന് വഞ്ചനാ ദിനം ആചരിക്കും

opposition to strengthen protests against left government on kerala piravi day

കേരളപ്പിറവി ദിനത്തിൽ സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപെട്ട് യുഡിഎഫ് ഇന്ന് വഞ്ചനാ ദിനം ആചരിക്കും. ഓരോ വാർഡുകൾ കേന്ദ്രീകരിച്ച് 10 പേർ പങ്കെടുക്കുന്ന സത്യാഗ്രഹമാണ് നടക്കുന്നത്. സത്യാഗ്രഹത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ചെയ്യും. കൂടാതെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കൺവീനർ എംഎ ഹസ്സൻ എന്നിവരും പങ്കെടുക്കും.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോട്ടയത്തും, മലപ്പുറത്ത് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും കേരളാ കോൺഗ്രസ് നേതാവ് പിജെ ജോസഫ് തൊടുപുഴയിലും സത്യാഗ്രഹത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ രാജി ആവശ്യപെട്ട് ബിജെപി ഇന്ന് സംസ്ഥാനത്ത് സമര ശൃംഖലയുമായി പ്രതിഷേധിക്കും. രാവിലെ 11 മണിക്ക് മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ ദേശീയ പാതയിലും സംസ്ഥാന പാതകളിലുമായിരിക്കും സമരം.

കൊവിഡ് മാനദണ്ഡം പാലിച്ച് 50 മീറ്റർ അകലം പാലിച്ച് 5 പേരാണ് സമരത്തിൽ പങ്കെടുക്കുക. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഒ രാജഗോപാൽ എംഎൽഎ സെക്രട്ടറിയേറ്റിനു മുന്നിലും, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ളകുട്ടി എറണാകുളത്തും പികെ കൃഷ്ണദാസ് കാസർഗോഡും സമര ശൃംഖലയിൽ അണിചേരും

Content Highlights; opposition to strengthen protests against left government on kerala piravi day