മൃഗശാലയിലെ മൃഗങ്ങൾക്ക് ബീഫ് നൽകുന്നതിനെതിരെ പ്രതിഷേധവുമായി ബിജെപി നേതാവ്

Assam BJP Leader Protests, Says No Beef For Tigers At Guwahati Zoo

അസമിൽ മൃഗശാലയിലെ മൃഗങ്ങൾക്ക് ബീഫ് നൽകുന്നതിനെതിരെ പ്രതിഷേധവുമായി ബിജെപി നേതാവ് സത്യനാഥ് ബോറക്ക്. മൃഗശാലയിലെ മൃഗങ്ങൾക്ക് ബീഫ് നൽകരുതെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഇന്നലെ സത്യനാഥ് ബോറയുടെ നേതൃത്വത്തിൽ ചില ഹിന്ദുത്വ വാദികൾ സമരം ചെയ്തത്. പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി മൃഗശാലയിലേക്ക് ഇറച്ചി കൊണ്ടുവരുന്ന വഴിയും തടഞ്ഞു കൊണ്ടായിരുന്നു പ്രതിഷേധം. അവസാനം പോലീസിന്റെ സഹായത്തോടെയാണ് മൃഗശാലയിലേക്കുള്ള വഴി അധികൃതർ തുറന്നത്.

ഹിന്ദു സമൂഹത്തിൽ പശുവിന് ഒരു പ്രത്യേക സ്ഥാനമുണ്ടെന്നും പക്ഷേ അതിനെ സർക്കാർ വന്യമൃഗങ്ങള്‍ക്ക് ഭക്ഷമായാണ് സർക്കാർ നൽകുന്നതെന്നും ബീഫല്ലാതെ മറ്റെന്തെങ്കിലും നൽകിക്കൂടെ എന്നും ബോറ ആരോപിച്ചു. വലിയ മാനുകൾ സാധാരണ മാനുകളേക്കാൾ കൂടുതലാണെന്നിരിക്കെ മൃഗശാല അധികൃതർക്ക് ബീഫിന് പകരം മൃഗങ്ങൾക്ക് അവയെ നൽകിക്കൂടെ എന്നും ബോറ ചോദിക്കുന്നു. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന സാമ്പാർ മാനുകളെ കുറിച്ചാണ് ബോറ ഇത്തരം പരാമർശം നടത്തിയത്.

ബീഫിൽ നല്ല ഗുണങ്ങളുള്ളതു കൊണ്ടാണ് വന്യമൃഗങ്ങൾക്ക് ഭക്ഷണമായി നൽകുന്നതെന്നായിരുന്നു ഫോറസ്റ്റ് ഓഫീസർമാർ പ്രതിഷേധക്കാരോട് വ്യക്തമാക്കിയത്. കാള ഇറച്ചി നൽകാനാണ് തീരുമാനിച്ചതെങ്കിലും അത് അസമിൽ കിട്ടാനില്ലാത്തതു കൊണ്ട് കേന്ദ്രത്തിന്റെ നിർദേശ പ്രകാരമാണ് ബീഫ് നൽകുന്നതെന്നും ഫോറസ്റ്റ് അധികൃതർ വ്യക്തമാക്കി.

Content Highlights; Assam BJP Leader Protests, Says No Beef For Tigers At Guwahati Zoo