‘ചിക്കന്‍ ബിരിയാണി കഴിച്ച് പക്ഷിപ്പനി പരത്താനുള്ള ഗൂഢാലോചയാണ് കര്‍ഷകരുടേത്’; കർഷക പ്രതിഷേധത്തെ അവഹേളിച്ച് ബിജെപി എംഎൽഎ

Protesting Farmers ‘Enjoying Chicken Biryani’ to Spread Bird Flu: BJP Leader

കാർഷിക നിയമങ്ങൾക്കെതിരയുള്ള കർഷക പ്രതിഷേധത്തെ അവഹേളിച്ച് ബിജെപി നേതാവും രാജസ്ഥാനിലെ കോട്ട എംഎൽഎയുമായ മദൻ ദിലാവർ. ചിക്കൻ ബിരിയാണി കഴിച്ച് പക്ഷിപ്പനി പരത്താനുള്ള ഗൂഢാലോചനയാണ് കർഷകരുടേത് എന്നും അദ്ധേഹം ആരോപിച്ചു.

കര്‍ഷകര്‍ എന്നു പറയുന്ന ചിലര്‍ പ്രതിഷേധിക്കുകയാണ്. ഒരു പരിപാടിയിലും പങ്കെടുക്കാത്തവരാണ് അവര്‍. ചിക്കന്‍ ബിരിയാണിയും ഡ്രൈ ഫ്ര്യൂട്ട്‌സും ആസ്വദിക്കുകയാണ് അവര്‍. ഇത് പക്ഷിപ്പനി പരത്താനുള്ള ഗൂഢാലോചനാണെണ് മദൻ ദിലാവർ ട്വിറ്റ് ചെയ്തത്. അവര്‍ പ്രതിഷേധിക്കാനല്ല വന്നത്. ആസ്വദിക്കാനാണ്. ചിക്കന്‍ ബിരിയാണി, അണ്ടിപ്പരിപ്പ്, ബദാം… എല്ലാ തരത്തിലുള്ള ആഡംബരവും അവിടെ ലഭ്യമാണ്. അവര്‍ക്ക് രാജ്യത്തെ കുറിച്ച് ആശങ്കയൊന്നുമില്ലെന്നും മന്ത്രി ആരോപിച്ചു.

അതേസമയം മന്ത്രിയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസ് ശക്തമായി രംഗത്തു വന്നിട്ടുണ്ട്. കർഷകരോടുള്ള ബിജെപിയുടെ മനോഭാവത്തിന്റെ അടയാളമാണ് പ്രസ്താവനയെന്ന് രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ് ദൊസാത്ര വ്യക്തമാക്കി.

Content Highlights; Protesting Farmers ‘Enjoying Chicken Biryani’ to Spread Bird Flu: BJP Leader