രാജ്യത്ത് കൊവിഡ് അകന്ന് തുടങ്ങിയതായി സൂചന; 24 മണിക്കൂറിനിടെ 20,000 കേസുകള്‍ കുറവ്

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നതോടെ കൊവിഡ് അകന്നതായി സൂചന. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരുപതിനായിരത്തിലധികം കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇത് വലിയ ആശ്വാസമാണ് രാജ്യത്തിന് നല്‍കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 38,310 കേസുകളാണ് രാജ്യത്ത് പുതിയതായി സ്ഥിരീകരിച്ചത്. തിങ്കളാഴ്ച്ച 45,230 കേസുകളായിരുന്നു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിനടുത്ത് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം രോഗബാധ ഇത്രയധികം കുറക്കാനായതിന്റെ ആശ്വാസത്തിലാണ് രാജ്യം.

ഒരു ദിവസത്തിനിടെ 490 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പ്രതിദിന മരണം കുറയുന്നതും ആശ്വാസത്തിന് വക നല്‍കുന്നുണ്ട്. രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 82.67 ലക്ഷം കടന്നു. ആകെ മരണം 1,23,097 ആയി ഉയര്‍ന്നു. 5,41,405 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

Content Highlight: Covid Cases decreases in India