ബെയ്ജിങ്: ഇന്ത്യയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വഴി ചൈനയിലെ വുഹാനില്‍ എത്തിച്ച 19 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്. അംഗീകൃത ലാബില്‍ നിന്ന് കൊവിഡ് പരിശോധന ഫലം നെഗറ്റീവെന്ന് സ്ഥിരീകരിച്ചവരെ മാത്രമാണ് ചൈനയില്‍ എത്തിച്ചതെന്നാണ് എയര്‍ ഇന്ത്യയുടെ പ്രതികരണം. ഇതിന് മുമ്പും കൊവിഡ് പോസിറ്റീവായ രോഗികളെ മറ്റ് രാജ്യങ്ങളില്‍ എത്തിച്ചതിന്റെ പേരില്‍ എയര്‍ ഇന്ത്യക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
വുഹാനിലെത്തിച്ച 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 39 പേരില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമായതായും ചൈനീസ് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ സുരക്ഷ പ്രോട്ടോക്കോളുകളെല്ലാം പാലിച്ച് തന്നെയാണ് യാത്രക്കാരെ എത്തിച്ചതെന്ന് എയര്‍ ഇന്ത്യ അവകാശപ്പെട്ടു. രോഗം സ്ഥിരീകരിച്ചവരെയും രോഗ ലക്ഷണമുള്ളവരെയും അധികൃതര്‍ ആശുപത്രികളിലേക്ക് മാറ്റി.
ഇതിന് മുമ്പ് കൊവിഡ് രോഗികളെ എത്തിച്ചെന്ന കാരണം ചൂണ്ടികാട്ടി ഹോങ്കോങ്ങും യുഎഇയുമടക്കമുള്ള രാജ്യങ്ങള്‍ എയര്‍ ഇന്ത്യ സേവനം റദ്ദാക്കിയിരുന്നു.
Content Highlight: 19 Indians test Covid positive on Vande Bharat flight to Wuhan