ചരിത്രത്തിലാദ്യമായി ഇന്റർപോൾ ജനറൽ അസംബ്ലി മാറ്റിവെച്ചു. ഡിസംബറിൽ യുഎഇയിൽ നടക്കുമെന്നറിയിച്ച 89-ാംമത് ജനറൽ അസംബ്ലിയാണ് കൊവിഡ് മഹാമാരിയെ തുടർന്ന് മാറ്റിവെച്ചിരിക്കുന്നത്. ഭീകരവാദത്തിനെതിരായ സഹകരണം, സംഘടിത കുറ്റകൃത്യങ്ങൾ, പോലീസിങ്ങിന്റെ ഇടയിലുള്ള ക്രിമിനൽ നെറ്റ് വർക്കുകൾ എന്നിവയാണ് 194 അംഗങ്ങൾ പങ്കെടുക്കുന്ന വാർഷിക സമ്മേളനത്തിൽ ചർച്ച ചെയ്യുന്നത്.
ഈ വർഷം ലോകത്തെവിടെയും 89-ാംമത് ജനറൽ അസംബ്ലി നടത്തുന്നത് അഭികാമ്യമില്ലെന്നും അത് അസാധ്യമാണെന്നുമാണ് ഇന്റർപോൾ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ നിഗമനം. നിയമ പരവും സാങ്കേതികവുമായ കാരണങ്ങളാൽ വെർച്ച്വൽ ജനറൽ അസംബ്ലി നടക്കാനുള്ള സാഹചര്യമില്ലെന്നുമാണ് പ്രസ്താവനയിൽ ഇന്റർപോൾ വ്യക്തമാക്കിയത്.
ജനറൽ അസംബ്ലിയുടെ പുതിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2022 ൽ 91-ാംമത് ഇന്റർപോൾ അസംബ്ലിക്ക് ഇന്ത്യയെയാണ് ആതിഥേയത്വം വഹിക്കുന്നതിനായി നിർദേശിച്ചിരുന്നത്. എന്നാൽ നിലവിൽ ഈ വർഷത്തെ ജനറൽ അസംബ്ലി മാറ്റിവെച്ചത് ഭാവി അസംബ്ലികൾ സംബന്ധിച്ച തീരുമാനത്തെ എങ്ങനെയാണ് ബാധിക്കുക എന്നത് വ്യക്തമല്ല.
Content Highlights; Covid-19: Interpol postpones its 194-member General Assembly for the first time