സംസ്ഥാനത്ത് സിബിഐ ക്ക് അന്വേഷണം നടത്താനുള്ള പൊതുസമ്മത പത്രം പിൻവലിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇനി വരുന്ന കേസുകളെയാണ് നിയന്ത്രണം ബാധിക്കുന്നത്. സർക്കാരിന്റെ അനുമതിയില്ലാതെ ഇനി മുതൽ സിബിഐക്ക് കേസുകൾ ഏറ്റെടുക്കാൻ സാധിക്കില്ല. നിലവിലെ കേസുകൾക്ക് ഉത്തരവ് ബാധകമല്ല. സിബിഐക്ക് നേരത്തെ അനുമതി ഇല്ലാതെ കേസെടുക്കാനുള്ള പൊതു സമ്മതം നൽകിയിരുന്നു സംസ്ഥാന സർക്കാർ. ആ അനുമതി പത്രമാണ് ഇപ്പോൾ റദ്ധാക്കിയിരിക്കുന്നത്.
കേരളത്തിൽ സിബിഐയെ വിലക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോയും നേരത്തെ നിർദേശിച്ചിരുന്നു. സിബിഐ അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്തു മാറ്റുവാനാണ് പൊളിറ്റ് ബ്യൂെറോ നിർദേശിച്ചത്. അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. പൊതു സമ്മതം പിൻവലിക്കുന്നതിനുള്ള തീരുമാനംഎക്സിക്യൂട്ടീവ് ഓർഡറായി പുറത്തിറക്കും. 2017 ലാണ് സിബിഐക്ക് സംസ്ഥാനത്ത് അന്വേഷണം നടത്തുന്നതിനായി സർക്കാർ പൊതു സമ്മതം നൽകിയത്.
Content Highlights; kerala state cabinet decided to regulate regulate functioning of cbi in kerala