‘ബംഗാളിലെ ജനങ്ങളുടെ കണ്ണില്‍ മാറ്റത്തിനായുള്ള ആഗ്രഹം കാണാം’; അമിത് ഷാ പശ്ചിമ ബംഗാളില്‍

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പശ്ചിമ ബംഗാള്‍ സന്ദര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു മാറ്റത്തിനായുള്ള മാറ്റം ബംഗാളിലെ ജനങ്ങളുടെ കണ്ണില്‍ കാണാമെന്ന് പറഞ്ഞ അമിത് ഷാ, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ വിമര്‍ശനമുന്നയിച്ചാണ് പ്രചാരണം ആരംഭിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ബംഗാള്‍ ബിജെപി ഘടകത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കൂടികാഴ്ച്ചയും അമിത് ഷാ നടത്തും.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ മമത ബാനര്‍ജി അനുവദിക്കുന്നില്ലെന്നായിരുന്നു അമിത് ഷായുടെ വിമര്‍ശനം. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് ബംഗാള്‍ ഭരണം പിടിച്ചെടുക്കുമെന്നാണ് അമിത് ഷായും വാഗ്ദാനം. ഒരു മാറ്റമെന്ന ബംഗാളിലെ ജനതയുടെ ആഗ്രഹം നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സാധ്യമാകുമെന്നാണ് ജനങ്ങളുടെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

ആദിവാസി, ന്യൂനപക്ഷ മേഖലകള്‍ ഉന്നമിട്ടാണ് അമിത് ഷായുടെ നീക്കം. ആദ്യ ദിനം ആദിവാസി മേഖലയായ ബന്‍കുറ സന്ദര്‍ശിച്ച അമിത് ഷാ, കേന്ദ്ര സര്‍ക്കാരിന്റെ പിന്നാക്ക നിക്ഷേപ പദ്ധതികളൊന്നും നടപ്പാക്കാന്‍ മമത ബാനര്‍ജി അനുവദിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി. മാതുവ കുടിയേറ്റ മേഖലയിലാണ് നാളത്തെ സന്ദര്‍ശനം.

Content Highlight: Amit Shah on visit to West Bengal