പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിനിടെ അക്രമം; അഞ്ചുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

West Bengal: Five People Killed in CISF Firing; EC Adjourns Voting at a Polling Station

പശ്ചിമ ബംഗാളില്‍ നാലാം ഘട്ടം വോട്ടെടുപ്പിനിടെ വ്യാപക അക്രമം. ബംഗാളിലെ കുച്ച് ബീഹാര്‍ പ്രദേശത്തെ പോളിംഗ് സ്‌റ്റേഷനുസമീപം സുരക്ഷാ സേനയുമായുള്ള തര്‍ക്കത്തിനൊടുവിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വോട്ട് ചെയ്യാനെത്തിയവര്‍ക്കു നേരെയായിരുന്നു വെടിവെപ്പ്. പത്താന്‍തുലി മണ്ഡലത്തില്‍ വോട്ട് ചെയ്യാന്‍ കാത്തുനിന്ന 18കാരനും അക്രമത്തിനിടെ വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു. ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

തങ്ങളുടെ അഞ്ച് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. ബിഎസ്എഫും സിഐഎസ്എഫും ഗ്രാമങ്ങളില്‍ ജനങ്ങളെ പീഡിപ്പിക്കുകയാണ്. സ്ത്രീകളെയും കുട്ടികളെയും ബിജെപിക്കു വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നു. വോട്ട് ചെയ്യാന്‍ നില്‍ക്കുന്നവരെ പോലും വെടിവച്ചു വീഴ്ത്തി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍പ്പോലും ഇത്രയും പേര്‍ കൊല്ലപ്പെട്ടില്ല. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതുവരെ കൊല്ലപ്പെട്ട 20ല്‍ 13 പേരും തങ്ങളുടെ പാര്‍ട്ടിക്കാരാണെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.

content highlights: West Bengal: Five People Killed in CISF Firing; EC Adjourns Voting at a Polling Station