ബെംഗാള്‍ രാഷ്ട്രീയത്തിലേക്ക് ചുവടു വെക്കാനൊരുങ്ങി ശിവസേന; കണ്ണ് ബിജെപി വോട്ട് ബാങ്കിലേക്ക്

മുംബൈ: പശ്ചിമ ബെംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന തീരുമാനമെടുത്തതായി ശിവസേന. പാര്‍ട്ടി വക്താവ് സജ്ഞയി റാവത്താണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെയുമായി സംസാരിച്ച ശേഷം ഇക്കാര്യം വ്യക്തമാക്കിയത്. ബെംഗാളില്‍ വ്യക്തമായ എതിരില്ലാതിരുന്ന തൃണമൂലിനെതിരെ ബിജെപി ഇത്തവണ മത്സരത്തിനിറങ്ങുമ്പോള്‍ ബിജെപി വോട്ട് ബാങ്കില്‍ കണ്ണ് വെച്ചാണ് ശിവസേനയുടെ ബെംഗാള്‍ പ്രവേശനം.

ശിവസേന ബെംഗാളില്‍ മത്സരത്തിനിറങ്ങുമന്ന കാര്യം എം പിയും പാര്‍ട്ടി വക്താവുമായ സജ്ഞയി റാവത്താണ് ട്വിറ്ററിലൂടെ തങ്ങള്‍ ഉടന്‍ കൊല്‍ക്കത്തയിലെത്തുമെന്ന് അറിയിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശ്, ബീഹാര്‍ എന്നി സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കാനായതോടെ ബിജെപിയുെട അടുത്ത ലക്ഷ്യം പശ്ചിമ ബെംഗാളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പരോക്ഷമായി ആഹ്വാനം ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ജെ പി നദ്ദയടക്കം കൊല്‍ക്കത്തയില്‍ എത്തിയിരുന്നു. ബിജെപിയുടെ ലക്ഷ്യത്തെ മറി കടക്കാന്‍ ബിജെപി വോട്ട് ബാങ്കുകള്‍ ലക്ഷ്യം വെച്ചാണ് ശിവസേനയുടെ ബെംഗാള്‍ പ്രവേശനം.

Content Highlights: Sanjay Raut Confirms Shiv Sena Joining Fight For West Bengal