അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ വിജയത്തോട് അടുക്കുമ്പോഴും വിട്ടു കൊടുക്കാതെ എതിർ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്. വിജയം ഏറേകുറെ ഉറപ്പാക്കിയ ജെ ബൈഡനോട് ജയിച്ചെന്നു കരുതേണ്ടതില്ലെന്ന് പ്രസിഡൻ്റ് ട്രംപ് ഭീഷണി മുഴക്കി. നിയമ യുദ്ധം തുടങ്ങുന്നതേയുള്ളുവെന്നും നിയമ വിരുദ്ധ വോട്ടുകൾ കണക്കിലെടുക്കാൻ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. നാലാം ദിനവും വോട്ടെണ്ണൽ തുടരവെ നിർണായകമായ അഞ്ച് സംസ്ഥാനങ്ങളിൽ ഇപ്പോഴും പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നത് തുടരുകയാണ്.
അലാസ്കയും നോർത്ത് കാരലിനയും ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബൈഡൻ ലീഡ് തുടരുകയാണ്. അതേസമയം ജോ ബൈഡന്റെ സുരക്ഷാ യു.എസ് ഏജൻസികൾ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബൈഡന്റെ വീടിന് മുകളിൽ വിമാനം പറക്കുന്നതിന് വിലക്കേർപെടുത്തിയിരുന്നു. കൂടാതെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ ഫിലാഡൽഫിയയിൽ രാഷ്ട്രീയ സംഘർഷം തുടരുകയാണ് അക്രമണങ്ങൾ തടുന്നതിനായി സുരക്ഷാ നടപടികളും വർധിപ്പിച്ചു. റിപ്പബ്ലിക്കൻ പാളയത്തിൽ തന്നെ നിരവധി നേതാക്കളാണ് ട്രംപിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
Content Highlights; us election donald trump against jo biden