ഫെബ്രുവരിയോടു കൂടി ഭാരത് ബയോടെകിൻ്റെ വാക്സിൻ പുറത്തിറക്കുമെന്ന പ്രഖ്യാപനം വന്നതോടെ ആർക്കൊക്കെ ആദ്യം വാക്സിൻ വിതരണം ചെയ്യണമെന്നുള്ള പട്ടിക തയ്യാറാക്കുകയാണ് കേന്ദ്രം. ഏതൊക്കെ വിഭാഗത്തെ വാക്സിൻ സ്വീകരിക്കുന്നതിൻ്റെ മുൻഗണന ക്രമത്തിൽ പെടുത്തണമെന്ന വിവരങ്ങളുടെ ബ്ലൂപ്രിൻ്റ് വിദഗ്ധ സംഘം തയ്യാറാക്കികഴിഞ്ഞു. മുൻഗണന ക്രമത്തിൽ 300 കോടി ഗുണഭോക്താക്കൾക്കാണ് പ്രാരംഭ ഘട്ടത്തിൽ വാക്സിൻ നൽകുക. വാക്സിൻ ലഭിക്കേണ്ടവരുടെ മുൻഗണനാ ക്രമത്തിലുള്ള പട്ടിക നൽകാൻ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ നേരത്തെ തന്നെ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
ഗുണഭോക്താക്കളെ ആധാർ വഴിയാകും കണ്ടെത്തുക. പക്ഷെ വാക്സിൻ ലഭിക്കാൻ ആധാർ നിർബന്ധമാക്കില്ലെന്നും കേന്ദ്രം അറിയിച്ചു. ആധാർ നഷ്ടപ്പെട്ടയാൾക്ക് ഏതെങ്കിലും ഗവൺമെൻ്റ് തിരിച്ചറിയൽ രേഖ മതിയാകും. നിലവിലെ ഇലക്ട്രോണിക് വാക്സിൻ ഇൻ്റലിജൻസ് നെറ്റ് വർക്ക് പ്ലാറ്റ്ഫോമിലെ വാക്സിനേഷൻ ഡ്രെെവ് കാര്യക്ഷമമാക്കുന്നതിനുള്ള ടാസ്ക് ഫോഴ്സ് രൂപീകരിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു കോടി ആരോഗ്യ പ്രവർത്തകർ (ആശാ വർക്കർമാർ, ഡോക്ർമാർ, നഴ്സുമാർ, എംബിബിഎസ് വിദ്യാർത്ഥികൾ), പ്രത്യേക പരിഗണന ലഭിക്കേണ്ട ഒരു കോടി ആളുകൾ, 26 ലക്ഷം വരുന്ന 50 വയസിന് മുകളിലുള്ളവർ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുൻനിരയിൽ നിൽക്കുന്ന പൊലീസുകാർ, മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥർ, സായുധ സേന അംഗങ്ങൾ എന്നിവർ അടങ്ങുന്ന രണ്ടു കോടി ആളുകൾക്കുമാണ് ആദ്യം വാക്സിൻ ലഭ്യമാക്കുക.
content highlights: Doctors, MBBS students among 30 crore people to get Covid-19 vaccine first, Aadhaar not mandatory