കൊവിഡ് വാക്സിൻ ഇന്ത്യൻ വിപണിയിൽ സുലഭമായി ലഭ്യമാകാൻ ഒരു വർഷത്തിലധികമെടുക്കുമെന്ന് എയിംസ് ഡയറക്ടർ

No coronavirus vaccine for common people till 2022 says AIIMS Director Randeep Guleria.

കൊവിഡ് വാക്സിനായി സാധാരണക്കാർക്ക് 2022 വരെ കാത്തരിക്കേണ്ടി വരുമെന്ന് എയിംസ് ഡയറക്ടർ ഡോ രൺദീപ് ഗുലേറിയ. വാക്സിൻ ഉപയോഗിച്ച് കൊവിഡ് പൂർണമായും തുടച്ചു നീക്കാനാകില്ലെന്നും രൺദീപ് കൂട്ടിച്ചേർത്തു. കൂടാതെ ഒരു കൊവിഡ് വാക്സിൻ ഇന്ത്യൻ വിപണിയിൽ സുലഭമായി ലഭ്യമാകാൻ ഒരു വർഷത്തിലധികം സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്ത് ജനസംഖ്യ വളരെ കൂടുതലാണ്. ഫ്ളൂ വാക്സിൻ പോലെ കൊവിഡ് വാക്സിനും വിപണിയിൽ ലഭ്യമാകാൻ സമയമെടുക്കും ഇതാണ് യഥാർത്ഥ സാഹചര്യമെന്ന് ഗുലേറിയ പറഞ്ഞു.

വാക്സിൻ ലഭ്യമായാൽ അത് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുന്ന തരത്തിൽ വിതരണം ക്രമീകരിക്കകയാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ധേഹം പറഞ്ഞു. ശിതീകരണ സംവിധാനം, സിറിഞ്ചുകൾ, സൂചികൾ എന്നിവ ഉറപ്പാക്കി രാജ്യത്തിന്രെ വിദൂര പ്രദേശങ്ങളിൽ പോലും വാക്സിൻ തടസ്സമില്ലാതെ എത്തിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ധേഹം വ്യക്തമാക്കി. രണ്ടാമതൊരു വാക്സിൻ ലഭ്യമാകുകയും അത് ആദ്യത്തേതിനേക്കാൾ ഫലപ്രദമാകുകയും ചെയ്യുന്ന സാഹചര്യത്തിലായിരിക്കും മറ്റൊരു വെല്ലുവിളി ഉയരുകയെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

Content Highlights; No coronavirus vaccine for common people till 2022 says AIIMS Director Randeep Guleria.