ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം; രണ്ടുവാക്‌സിനും നിര്‍മിച്ചത് നമ്മുടെ രാജ്യത്ത്‌ – പ്രധാനമന്ത്രി

രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയ രണ്ടുവാക്സിനുകളും ഇന്ത്യയിൽ നിർമിച്ചതാണെന്നതിൽ ഓരോ ഭാരതീയനും അഭിമാനിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ആത്മനിർഭർ ഭാരത്’ സ്വപ്നം നിറവേറ്റാനുള്ള ശാസ്ത്ര സമൂഹത്തിന്റെ അഭിനിവേശമാണ്‌ ഇത് കാണിക്കുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കൊവിഡ് പ്രതിരോധ വാക്‌സിനുകളുടെ ഉപയോഗത്തിന് ഇന്ത്യ അനുമതി നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയ രണ്ട് വാക്സിനുകളും ഇന്ത്യയിൽ നിർമിച്ചതാണെന്നതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം. ഇത് ‘ആത്മനിർഭർ ഭാരത്’ സ്വപ്നം നിറവേറ്റാനുള്ള ശാസ്ത്ര സമൂഹത്തിന്റെ ഉത്സാഹം കാണിക്കുന്നു. ഡോക്ടർമാർ, മെഡിക്കൽ സ്റ്റാഫ്, ശാസ്ത്രജ്ഞർ, പൊലീസ്, ശുചിത്വ പ്രവർത്തകർ, മറ്റുള്ള കൊറോണ മുന്നണിപോരാളികൾ എന്നിവരോട് നന്ദി പറയുന്നു. നിരവധി ജീവനുകള്‍ കാത്തു രക്ഷിച്ച അവരോട് നമ്മള്‍ എല്ലായ്‌പ്പോഴും കടപ്പെട്ടിരിക്കുന്നു. പ്രധാനമന്ത്രി പറഞ്ഞു. 

content highlights: “Every Indian Proud That Vaccines Given Approval Made In India”: PM Modi