ദീപാവലിക്ക് ശേഷം സ്കൂളുകളും ആരാധനാലയങ്ങളും തുറക്കാനൊരുങ്ങി മഹാരാഷ്ട്ര

schools reopen in Maharashtra

ദീപാവലിക്ക് ശേഷം സ്കൂളുകളും ആരാധാനലായങ്ങളും തുറക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. ഒമ്പതാം ക്ലാസു മുതൽ 12-ാം ക്ലാസു ലരെയുള്ള വിദ്യാർത്ഥികൾക്കാണ് ക്ലാസുകൾ ആരംഭിക്കുന്നത്. ആരാധനാലയങ്ങളും നവംബർ 23 ന് തുറന്നേക്കും. ഇതിമായി ബന്ധപെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വവിധ വകുപ്പ് മേധാവികൾ യോഗം നടത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ ക്ലാസുകൾ നടത്താവൂയെന്ന് യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയ അധ്യാപകർക്ക് മാത്രമാണ് ക്ലാസുകളിലെത്താനാവുക.നവംബർ 17 മുതൽ 22 വരെ അധ്യാപകർക്ക് വ്യാപകമായി കൊവിഡ് പരിശോധന നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വർശ ഗെയ്ക്ക്വാദ് വ്യക്തമാക്കി.

തെർമൽ സ്കാനിങ് ഉപയോഗിച്ച് മാത്രമേ വിദ്യാർത്ഥികളെ ക്ലാസ് മുറികളിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. ഭക്ഷണ സാധനങ്ങളും അനുവദിക്കുകയില്ലെന്നും അധികൃതർ വ്യക്തമാക്കി. ഒരു ബെഞ്ചിൽ ഒരു വിദ്യാർത്ഥിയെ മാത്രമേ അനുവദിക്കുകയുള്ളു. മാറി മാറിയായിരിക്കും വിദ്യാർത്ഥികൾക്ക് പ്രവേശനം. നാല് മണിക്കൂർ കൂടുതൽ അനുവദിക്കില്ല. സ്കൂളുകളിൽ ക്ലാസുകൾ ആരംഭിക്കുന്നതിനായി സ്കൂൾ അധികൃതരേയും വിദ്യാർത്ഥികളേയും നിർബന്ധിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി. ദീപാവലി ആഘോഷങ്ങൾക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് സർക്കാർ നിഗമനം.

Content Highlights; schools reopen in Maharashtra