ബിഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കവേ ഇ.വി.എം ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് രംഗത്തുവന്നു. ഉപഗ്രഹങ്ങളെ ഭൂമിയിൽ നിന്ന് നിയന്ത്രിക്കാൻ സാധിക്കുമെങ്കിൽ എന്തുകൊണ്ട് ഇ.വി.എം നിയന്ത്രിച്ചുകൂടാ എന്ന് കോൺഗ്രസ് നേതാവ് ഉദിത് രാജ് ചോദിച്ചു. ‘ചൊവ്വയിലേക്കും ചന്ദ്രനിലേക്കും പോകുന്ന ഉപഗ്രഹം ഭൂമിയിൽ നിന്ന് നിയന്ത്രിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ഇ.വി.എം ഹാക്ക് ചെയ്യാൻ കഴിയില്ലെന്നായിരുന്നു’ ഉദിത് രാജ് ട്വിറ്ററിൽ കുറിച്ചത്.
ബിഹാറിൽ എൻഡിഎ മുന്നേറുന്ന സാഹചര്യത്തിലാണ് ഉദിത് രാജിൻ്റെ പ്രസ്താവന. നിലവിൽ 19 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് മുന്നേറുന്നത്. സഖ്യകക്ഷിയായ ആർ.ജെ.ഡി 62 സീറ്റുകളിൽ മുന്നേറുമ്പോൾ ബിജെപി 75 സീറ്റുകളിൽ മുന്നിലാണ്. അതേസമയം നിതീഷ് കുമാറിൻ്റെ ജെഡിയു 51 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണൽ തുടങ്ങി അഞ്ച് മണിക്കൂർ പിന്നിടുമ്പോൾ 15 ശതമാനം വോട്ടുകൾ മാത്രമാണ് എണ്ണിക്കഴിഞ്ഞിരിക്കുന്നത്.
content highlights; Congress back to EVM Bahana, Udit Raj asks “Why can’t EVM be hacked?”