കൊവിഡ് ബാധിക്കുന്ന അഞ്ചിൽ ഒരാൾക്ക് മാനസിക അസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നതായി പഠനം

One in five Covid survivors diagnosed with mental illness within 90 days, finds study

കൊവിഡ് ബാധിച്ച രോഗികളിൽ അഞ്ചിൽ ഒരാൾക്ക് മാനസിക അസ്വാസ്ഥ്യങ്ങൾ ഉടലെടുക്കുന്നതായി പഠനം. 20 ശതമാനം കൊവിഡ് രോഗികളിലും 90 ദിവസത്തിനുള്ളിൽ മാനസിക പ്രശ്നങ്ങൾ ഉടലെടുത്തതായി പഠനം വ്യക്തമാക്കുന്നു. ആശങ്ക, വിഷാദം, ഉറക്കമില്ലായ്മ എന്നിവയാണ് കൊവിഡ് മുക്തരായവരിൽ കണ്ടുവരുന്നത്. കൂടാതെ ഡിമാൻഷ്യയുടെ സാത്യതകളുമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ലാൻസെറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കൊവിഡ് ബാധിച്ചവരിൽ മാനസിക അസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നതായി കണ്ടെത്തിയത്.

അമേരിക്കയിൽ രോഗം സ്ഥിരീകരിച്ച 62,000 പേരിൽ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. കൊവിഡ് മുക്തരായവരിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും അവയ്ക്ക് പിന്നിലെ കാരണങ്ങളും അത് തരണം ചെയ്യാനുള്ള മാർഗങ്ങളും അടിയന്തരമായി കണ്ടെത്തേണ്ടതാണെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. കൊവിഡ് തലച്ചൊറിനെ ബാധിക്കാൻ സാധ്യതയുണ്ടെന്നതിന് തെളിവാണ് നിലവിലെ പഠനമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 

content highlights: One in five Covid survivors diagnosed with mental illness within 90 days, finds study