ഇന്ത്യയിലെ ആകെ കൊവിഡ് 19 കേസുകൾ 86 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 44281 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 512 മരണങ്ങളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8636012 ആയി ഉയർന്നു. 127571 പേരാണ് ഇതുവരെ വൈറസ് ബാധ മൂലം മരണപെട്ടിട്ടുള്ളത്.
നിലവിൽ രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 494657 ആണ്. സജീവ രോഗികളുടെ എണ്ണത്തിൽ 24 മണിക്കൂറിനിടെ 6557 പേരുടെ കുറവാണ് രേഖപെടുത്തിയത്. രോഗമുക്തി നേടിയവരുടെ എണ്ണത്തിലും വർധനവുണ്ട്. 8013783 പേരാണ് ഇന്ത്യയിൽ ഇതുവരെ കൊവിഡ് രോഗമുക്തരായത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രയ്ക്ക് പിന്നിൽ.
ആഗോളതലത്തിൽ ആകെ രോഗികളുടെ എണ്ണം 51375050 ആയി. ആകെ രോഗികളുടെയും സജീവ രോഗികളുടേയും എണ്ണത്തിൽ യുഎസ് ആണ് മുന്നിലുള്ളത്. ആകെ രോഗികളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണുള്ളത്.
Content Highlights; India covid updates today








