മുംബൈ: വിപ്രോയുടെ സ്ഥാപക ഡയറക്ടറായ അസിം പ്രേംജി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിദിനം ചെലവഴിച്ചത് 22 കോടി രൂപ. കൊവിഡ് മഹാമാരിക്ക് ശേഷം മാത്രം അസിം പ്രേംജി ഫൗണ്ടേഷനും വിപ്രോയും ചെലവഴിച്ചത് 1,125 കോടി രൂപയാണ് ഇതോടെ മനുഷ്യ സ്നേഹികളുടെ പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുകയാണ് അസിം പ്രേംജി.
7,904 കോടി രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്. വിപ്രോയുടെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കും അസിം പ്രേംജി ഫൗണ്ടേഷന്റെ നിലവിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പുറമേയാണിത്. ഹുറൂണ്‍ ഇന്ത്യ ജീവകാരുണ്യ പട്ടിക 2020 ലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എച്ച്സിഎല്‍ ടെക്നോളജീസിന്റെ ശിവ് നാടാരാണ് പട്ടികയില്‍ രണ്ടാംസ്ഥാനത്ത്. 795 കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് മൂന്നാമത്. 458 കോടി രൂപയാണ് അദ്ദേഹം സംഭാവന നല്‍കിയത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 500 കോടി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അദ്ദേഹം സംഭാവന ചെയ്തിരുന്നു.
Content Highlight: What Azim Premji’s Son Posted After He Emerged As Most Generous Indian








