ടെന്നീസ് ബോളിൽ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താൻ ശ്രമം; കയ്യോടെ പിടികൂടി പോലീസ്

attempts of the drug-filled ball inside Maharashtra jail

മഹാരാഷ്ട്ര കോലാപൂർ ജയിലിനുള്ളിലേക്ക് ടെന്നീസ് പന്തിൽ കഞ്ചാവ് നിറച്ച് കടത്താൻ ശ്രമിച്ച പ്രതികളെ പിടികൂടി പോലീസ്. ജയിലിനുള്ളിൽ കിടക്കുന്ന സുഹൃത്തിന് വേണ്ടിയാണ് പന്തിൽ കഞ്ചാവ് നിറച്ച് കടത്താൻ ശ്രമിച്ചത്. ജയിലിനുള്ളിലേക്ക് കഞ്ചാവ് നിറച്ച പന്ത് എറിയാൻ തുനിഞ്ഞ പ്രതികളെയാണ് പോലീസ് കയ്യോടെ പിടികൂടിയത്.

ജയിൽ പട്രോളിങ്ങിലുള്ള പോലീസുകാരാണ് ജയിൽ പരിസരത്ത് സംശയാസ്പദമായ രീതിയിൽ മൂന്ന് പേർ ചുറ്റിത്തരിയുന്നത് കണ്ടത്. സുരക്ഷാ മേഖലയിൽ ചുറ്റിത്തിരിയുന്നതിൽ സംശയം തോന്നി കൂടുതൽ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് നിറച്ച ടെന്നീസ് ബോളുകൾ ഇവരുടെ പക്കലിൽ നിന്നും കണ്ടെത്തിയത്.

ജയിലിൽ കഴിയുന്ന കൂട്ടത്തിൽപെട്ട ആൾക്ക് എത്തിക്കാനായിരുന്നു കഞ്ചാവ് കൊണ്ടു വന്നതെന്നാണ് പോലീസ് വ്യക്തമാക്കിയത്. എന്‍.ഡി.പി.എസ് (നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈകോട്രോഫിക് സബ്സ്റ്റന്‍സ് ആക്ട്) നിയമം ചുമത്തി മൂവരേയും അറസ്റ്റ് ചെയ്തു. കൂടാതെഇവര്‍ ഇതിന് മുന്‍പും ജയിലിനുള്ളില്‍ കഞ്ചാവ് എത്തിച്ച് കൊടുത്തിരുന്നോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

Content Highlights; attempts of the drug-filled ball inside Maharashtra jail