ട്വീറ്റ് പിൻവലിക്കുകയോ മാപ്പ് പറയുകയോ ചെയ്യില്ല; കോടതിയലക്ഷ്യ നടപടിയിൽ പ്രതികരണവുമായി കുനാൽ കമ്ര

comedian Kunal Kamra responds to the criminal contempt of court case against him

ആത്മഹത്യ പ്രേരണ കേസിൽ റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ വിമർശിച്ചതിൻ്റെ പേരിൽ തനിക്കെതിരെ കോടതിയലക്ഷ്യ നടപടി ഉണ്ടായതിനെതിരെ പ്രതികരണവുമായി കുനാൽ കമ്ര. താൻ ട്വീറ്റ് പിൻവലിക്കാനോ മാപ്പ് പറയാനോ തയ്യാറല്ലെന്നും കോടതിയ്ക്കും ജഡ്ജിമാർക്കും മറ്റ് പ്രധാന വിഷയങ്ങൾ നോക്കാവുന്നതാണെന്നും പുതിയ ട്വീറ്റിൽ കമ്ര പറയുന്നു. തൻ്റെ കാഴ്ചപ്പാടിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്നും മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യം സംബന്ധിച്ച് സുപ്രീം കോടതിക്കുള്ള മൌനം ചോദ്യം ചെയ്യപ്പെടാതെ പോകാൻ പാടില്ലെന്നും കമ്ര പറഞ്ഞു. 

സുപ്രീം കോടതി രാജത്തെ പരമോന്നത തമാശയാണ്. വിമർശനങ്ങളെ കോടതിയലക്ഷ്യമെന്ന് വിളിക്കരുതെന്നും ഭാവി രാജ്യസഭ സീറ്റിനെ അവഹേളിക്കുന്നുവെന്നു പറയണമെന്നുമുള്ള കുനാൽ കമ്രയുടെ ട്വീറ്റിനെതിരെയാണ് കോടതിയലക്ഷ്യമെന്ന നടപടി നേരിടുന്നത്.

എൻ്റെ കോടതിയലക്ഷ്യത്തിനായി നിശ്ചയിച്ചിട്ടുള്ള സമയം- പ്രശാന്ത് ഭൂഷൻ്റെ കാര്യത്തിൽ എടുത്ത 20 മണിക്കൂറെങ്കിലും എന്നപ്പൊലെ ഭാഗ്യമോ പ്രിവിലേജോ ഇല്ലാത്തവരുടെ കാര്യം കൂടി പരിഗണിക്കാനായി നൽകാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. അങ്ങനെയെങ്കിൽ നോട്ട് നിരോധനത്തിനെതിരെയുള്ള ഹർജി, ഇലക്ടൽ ബോണ്ടിൻ്റെ നിയമപരിരക്ഷ ചോദ്യം ചെയ്തുള്ള ഹർജി, ജമ്മു-കാശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയുള്ള ഹർജി തുടങ്ങി ശ്രദ്ധയും പരിഗണനയും ആവശ്യമായ ഹർജികൾ എടുക്കണമെന്നാണ് ഞാൻ പറയുക. അദ്ദേഹം പറഞ്ഞു. 

content highlights: comedian Kunal Kamra responds to the criminal contempt of court case against him