അലാവുദ്ദീനായി അംബാനി, ഭൂതമായി മോദി; വെെറലായി കുനാൽ കമ്രയുടെ പുതിയ ട്വീറ്റ്

unal Kamra's New Tweet Against Modi And Mukesh Ambani

സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്രയുടെ പുതിയ ട്വീറ്റും സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വ്യവസായി മുകേഷ് അംബാനിയേയും പരിഹസിച്ചുള്ള ട്വീറ്റ് ആണ് വെെറലായത്. അലാവുദ്ദീനും അത്ഭുത വിളക്കും എന്ന അറേബ്യൻ ചിത്രകഥയെ ആസ്പദമാക്കി മോദിയേയും അംബാനിയേയും മോർഫ് ചെയ്ത ചിത്രമാണ് കുനാൽ കമ്ര പങ്കുവെച്ചത്. ജോലിക്കാരനൊപ്പം ബോസ് എന്ന കുറിപ്പോടുകൂടിയാണ് ചിത്രം പങ്കുവെച്ചത്. അത്ഭുതവിളക്കിൽ നിന്ന് വന്ന ഭൂതത്തിൻ്റെ രൂപത്തിലാണ് മോദി. അലാവുദ്ദീൻ്റെ രൂപത്തിലാണ് മുകേഷ് അംബാനി. 

നരേന്ദ്രമോദി സർക്കാർ രാജ്യം അംബാനിക്കും അദാനിക്കും തീറെഴുതി നൽകുകയാണെന്ന വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് കുനാൽ കമ്രയുടെ ട്വീറ്റ്. ഇതിന് മുമ്പും കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കുനാൽ കമ്ര രംഗത്തെത്തിയിരുന്നു. കർഷക പ്രതിഷേധത്തിനിടയിൽ യോഗ ചെയ്യുന്ന മോദിയുടെ ചിത്രമായിരുന്നു ഭാരത് ബന്ദിനിടെ ഇദ്ദേഹം പങ്കുവെച്ചത്. കർഷകരുടെ പ്രതിഷേധത്തിൽ പങ്കുചേർന്നതിന് നന്ദി എന്നായിരുന്നു ട്വിറ്ററിൽ കുറിച്ചത്. സുപ്രീം കോടതിക്കെതിരെ ട്വീറ്റ് ചെയ്തു എന്നതിൻ്റെ പേരിൽ കോടതിയലക്ഷ്യ നടപടികളും  കുനാൽ കമ്ര നേരിടുന്നുണ്ട്. 

content highlights: Kunal Kamra’s New Tweet Against Modi And Mukesh Ambani