യുവതിയോട് ഫോണിൽ അശ്ലില പരാമർശം നടത്തിയ കേസിൽ നടൻ വിനായകന് ജാമ്യം

actor Vinayaka get bail

യുവതിയോട് ഫോണിലൂടെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ നടൻ വിനായകന് ജാമ്യം അനുവദിച്ചു. കൽപ്പറ്റ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രോഗ്രാം ഉദ്ഘാടനം ചെയ്യുന്നതിനായി ക്ഷണിച്ച യുവതിയോട് മോശം പരാമർശം നടത്തിയെന്നാണ് താരത്തിനെതിരെയുണ്ടായ കേസ്. കൽപ്പറ്റ പോലീസാണ് കേസെടുത്തിരുന്നത്.

കേസിൽ ജാമ്യം എടുക്കുന്നതിനായി വിനായകൻ കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ വയനാട്ടിൽ സംഘടിപ്പിച്ച ചടങ്ങിലേക്ക് അതിഥിയായി ക്ഷണിക്കാൻ ഫോണിൽ വിളിച്ചപ്പോൾ സ്ത്രീത്വത്തെ അപമാനിക്കും വിധം വിനായകൻ തന്നോട് സംസാരിച്ചെന്ന് ചൂണ്ടിക്കാണിച്ച് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയിയിൽ നടനെതിരെ കേസെടുത്ത പോലീസ് അശ്ലീല ചുവയോടെ സംസാരിച്ചു, സ്ത്രീത്വത്തെ അധിക്ഷേപിക്കും വിധം സംസാരിച്ചു തുടങ്ങി പരമാവധി ഒരു വർശം വരെ തടവു ശിക്ഷ ലഭിക്കാവുന്ന മൂന്ന് കുറ്റങ്ങളാണ് ചുമത്തിയത്.

Content Highlights; actor Vinayaka get bail