ജമ്മുകാശ്മീരിൽ 3ജി 4ജി ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള വിലക്ക് തുടരും. വിലക്ക് ഈ മാസം 26 വരെ വിലക്ക് നീട്ടി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഗന്തർബാൽ, ഉധംപൂർ ഒഴികെയുള്ള എല്ലാ ജില്ലകൾക്കും വിലക്ക് ബാധകമാകും. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പ്രത്യേക ഭരണഘടന പദവി നീക്കം ചെയ്തതിനു പിന്നാലെയാണ് ഇന്റർനെറ്റ് വിലക്ക് ഏർപെടുത്തിയത്.
ഇതിനെതിരെ നൽകിയ ഹർജികളിൽ വിലക്ക് നടപടി ക്രമങ്ങൾ പാലിച്ചല്ലെന്ന് സുപ്രീം കോടതി വിധിച്ചു. പിന്നാലെ ഇന്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിച്ചുവെങ്കിലും 3ജി 4ജി വിലക്ക് തുടർന്നു. പ്രത്യേക പദവി നീക്കം ചെയ്തതിനൂു ശേഷം കാശ്മീർ സാധാരണ നിലയിലേക്കു തിരിച്ചെത്തിയെന്നാണ് കേന്ദ്ര സർക്കാർ ആവർത്തിച്ച് അവകാശപെടുമ്പോഴാണ് വിലക്ക് തുടരുന്നത്.
Content Highlights; internet ban extended in all districts till nov 26