ബീഹാർ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം രാഹുൽ ഗാന്ധിയും കോൺഗ്രസും മനസ്സിലാക്കിയില്ല; കോൺഗ്രസിനെ കുറ്റപെടുത്തി ആർജെഡി നേതാവ്

RJD leader Shivanadh Thivari criticize Congress on Bihar election

ബീഹാർ തെരഞ്ഞടുപ്പിൽ മഹാസഖ്യത്തിനുണ്ടായ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിനെ കുറ്റപെടുത്തി ആർജെഡി നേതാവ് ശിവാനന്ദ് തിവാരി രംഗത്ത്. ബീഹാറിലെ സഖ്യത്തിൽ ചേരില്ലെന്ന് ഭീഷണിപെടുത്തി 70 സീറ്റുകൾ വാങ്ങിയ കോൺഗ്രസിന് സംസ്ഥാനത്ത് 70 തിരഞ്ഞെടുപ്പ് റാലികൾ പോലും നടത്താൻ കഴിഞ്ഞില്ലെന്ന് തിവാരി കുറ്റപെടുത്തി.

ബിഹാർ തിരഞ്ഞെടുപ്പ് റാലികൾ നടക്കുന്നതിനിടെ കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധി ഷിംലയിലെ സഹോദരിയുടെ പുതിയ വീട്ടിൽ അവധി ആഘോഷിക്കാൻ പോയിയെന്നും രാഹുലും പ്രിയങ്കയും രാജകുമാരനേയും രാജകുമാരിയേയും പോലെയാണ് പെരുമാറുന്നതെന്നും അദ്ധേഹം കുറ്റപെടുത്തി. ബിഹാറിലെ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം രാഹുൽ ഗാന്ധിയും കോൺഗ്രസും മനസ്സിലാക്കിയില്ല.

കോൺഗ്രസിന്റെ നിലപാടുകൾ കാരണമാണ് ബീഹാറിലെ പ്രധാന പാർട്ടികളായ വിഐപിയേയും എച്ച് എ എമ്മിനെയും മഹാസഖ്യത്തിൽ ഉൾപെടുത്താൻ സാധിക്കാതിരുന്നതെന്നുമാണ് തിവാരിയിടെ വിമർശനം. ബിജെപിക്കെതിരായ മഹാസഖ്യത്തെ നയിക്കാൻ കോൺഗ്രസിന് സാധിക്കില്ലെന്ന് ഒരിക്കൽ കൂടി കോൺഗ്രസ് തെളിയിച്ചെന്ന് മുതിർന്ന നേതാവായ ശിവാനന്ദ് തിവാരി കുറ്റപെടുത്തി

Content Highlights; RJD leader Shivanadh Thivari criticize Congress on Bihar election