യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ്റെ പിതാവ് കോഴിക്കോട് ആർഎംപി സ്ഥാനാർത്ഥിയാകും

Alan's father Shuhaib to contest as RMP candidate

പന്തീരാങ്കാവ് മവോയിസ്റ്റ് ലഘുലേഖകേസിൽ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി ജയിലിലാക്കിയിരുന്ന രണ്ട് വിദ്യാർത്ഥികളിലോരാളായ അലൻ ഷുഹെെെബിൻ്റെ പിതാവ് മുഹമ്മദ് ഷുഹെെബ് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കും. കോഴിക്കോട് കോർപറേഷനിലെ വലിയങ്ങാടി ഡിവിഷനിലെ  61 -ാം വാർഡിലാണ് ഷുഹെെബ് മത്സരിക്കുന്നത്. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയാണ് ഷുഹെെബ്.  

സിപിഎമ്മിൻ്റെ നയവ്യതിയാനങ്ങളിൽ പ്രതിഷേധിച്ചാണ് ആർഎംപി സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് ഷുഹെെബ് പറഞ്ഞു. അലൻ്റെ അറസ്റ്റോടു കൂടിയാണ് ഷുഹെെബ് പാർട്ടിയുമായി അകന്നത്. പിന്നീട് പാർട്ടിയുമായി യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല. ആർഎംപിയുടെ അഭ്യർഥന മാനിച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതെന്ന് ഷുഹെെബ് പറഞ്ഞു. അലൻ്റെ അമ്മ സബിതയും സിപിഎം പാർട്ടി പ്രവർത്തകയായിരുന്നു. 

content highlights: Alan’s father Shuhaib to contest as RMP candidate