സംസ്ഥാനത്തെ 25 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ മത്സരിക്കാനൊരുങ്ങി ജോസഫ് വിഭാഗം

ഇടുക്കി: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മത്സരിക്കാനുദ്ദേശിക്കുന്ന സീറ്റുകള്‍ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകളിലെ 25 സീറ്റുകളിലാണ് ജോസഫ് വിഭാഗം മത്സരിക്കുന്നത്. കുട്ടനാട് ഒഴികെയുള്ള സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായതായും പി ജെ ജോസഫ് പറഞ്ഞു.

തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് എന്നിവ ഒഴികെയുള്ള ജില്ലകളിലെല്ലാം ജോസഫ് വിഭാഗത്തിന് സ്ഥാനാര്‍ത്ഥികളുണ്ട്. ഏറ്റവും അധികം സീറ്റുകള്‍ കോട്ടയം ജില്ലാ പഞ്ചായത്തിലാണ്. 9 സീറ്റുകളിലാണ് ജോസഫ് വിഭാഗം മത്സരിക്കാനിറങ്ങുന്നത്.

ഇടുക്കി ജില്ലാ പഞ്ചായത്തിലെ അഞ്ച് സീറ്റിലും ജോസഫ് വിഭാഗത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥികള്‍ മാറ്റുരക്കും.

Content Highlight: P J Joseph Party to contest in 25 District panchayath seats