രാസപരിശോധനയിൽ ജവാൻ ബ്രാൻഡ് മദ്യത്തിന് വീര്യം കൂടുലാണെന്ന് കണ്ടെത്തിയതോടെ വിൽപ്പന മരവിപ്പിച്ച് എക്സെെസ് വകുപ്പ്. കേരള സർക്കാരിന് കീഴിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് നിർമിക്കുന്ന 245, 246, 247 എന്നീ മൂന്ന് ബാച്ച് നമ്പറുകളുള്ള ജവാൻ മദ്യത്തിൻ്റെ വിൽപ്പനയാണ് മരവിപ്പിച്ചത്. കോഴിക്കോട് മുക്കത്തെ സ്വകാര്യ ബാറിൽ നിന്ന് ഈ മദ്യം കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് എക്സെെസ് വകുപ്പിന് പരാതി നൽകിയിരുന്നു.
ഇതേ തുടർന്ന് ബാറിൽ നിന്ന് എക്സെെസ് പിടിച്ചെടുത്ത മദ്യം റീജനൽ കെമിക്കൽ എക്സാമിനേഴ്സ് ലാബിൽ പരിശോധിച്ചപ്പോഴാണ് മദ്യത്തിൻ്റെ വീര്യം അനുവദനീയമായതിലും കൂടുതലായി കണ്ടെത്തിയത്. സാംപിൾ പരിശോധനയിൽ മദ്യത്തിൻ്റെ വീര്യം 39.09% v/v, 38.31% v/v, 39.14% v/v ആണെന്ന് കണ്ടെത്തി. ജവാനിൽ 42.18 ശതമാനമാണ് ഈതെെൽ ആൽക്കഹോളാണ് വേണ്ടതെങ്കിലും ബാറിൽ നിന്ന് പരിശോധനയ്ക്ക് അയച്ച കുപ്പിയിൽ 62.51 ശതമാനമായിരുന്നു ആൽക്കഹോളിൻ്റെ അളവ്. ബാർ ഉടമയ്ക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
content highlights: excessive amounts of alcohol found in Jawan liquor- Excise to freezes sales